സ്വപ്ന വ്യാഖ്യാനം: ഫ്രോയിഡിന്‍റെയും ഇബ്നു സീരീന്‍ (റ) യുടെയും വീക്ഷണത്തില്‍



സ്വപ്ന വ്യാഖ്യാനം: ഫ്രോയിഡിന്‍റെയും ഇബ്നു സീരീന്‍ (റ) യുടെയും വീക്ഷണത്തില്‍

Ibnu Seereen

Sigmund Freud

തലച്ചോറിന്‍റെ ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്കുള്ള കൂടുമാറ്റമാണ് ഉറക്കം. ഉറങ്ങുന്ന സമയത്താണ് തലച്ചോറ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. ഈ സമയത്ത് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും തലച്ചോര്‍ മന്ദീഭവിപ്പിക്കുന്നു. ഇക്കാരണം കൊണ്ട് ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുകയും കൂടുതല്‍ ഊര്‍ജ്ജസ്വലമാവുകയും ചെയ്യുന്നു. ഉറക്കം ഒരത്ഭുത പ്രതിഭാസമാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: രാത്രിയിലും പകലിലും നിങ്ങള്‍ ഉറങ്ങുന്നത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തത്തില്‍ പെട്ടതാണ്. ഉറക്കം കിട്ടാത്ത അവസ്ഥ വരുമ്പോള്‍ ശരീരം ക്ഷീണിക്കുകയും ശരീരത്തിന്‍റെ ത്വരിത ഗതിയിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ജീവിതത്തിന്‍റെ അനിവാര്യതയാണ് ഉറക്കമെന്ന് ഈ യാഥാര്‍ത്ഥ്യം വിളിച്ച് പറയുന്നു.

നമ്മുടെ തലച്ചോറിന്‍റെ ബില്ല്യണ്‍ കണക്കിന് ന്യൂറോണുകളുടെ ബന്ധപ്പെടല്‍ നടക്കുമ്പോഴാണ് മനസ്സ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ ന്യൂറോണുകള്‍ ബന്ധപ്പെടുമ്പോള്‍ വൈദ്യുത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നു. ഈ വൈദ്യുത പ്രവര്‍ത്തനങ്ങള്‍ തരംഗ ദൈര്‍ഘ്യമനുസരിച്ച് യലമേ, മഹുവമ,വേലലമേ, റലഹളമ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഏത് തരംഗമാണോ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ ഉറക്കത്തെ 5 ആയി തരം തിരിക്കാം.

ആദ്യ ഘട്ടം
ഉണര്‍ച്ചയില്‍ നിന്ന് ഉറക്കത്തിലേക്ക് വഴുതി വീഴുന്ന രംഗമാണിത്. ഒരു മിനുട്ട് മുതല്‍ ഏഴ് മിനുട്ട് വരെയാണ് ഇതിന്‍റെ ദൈര്‍ഘ്യം. ആല്‍ഫാ വൈവ് തീറ്റ വൈവായി ഈ ഘട്ടത്തില്‍ മാറുന്നു.

രണ്ടാം ഘട്ടം
യഥാര്‍ത്ഥമായ ഉറക്കത്തിന്‍റെ ഒന്നാം ഘട്ടമായി ഗവേഷകര്‍ കാണുന്നത് ഈ ഘട്ടത്തെയാണ്. ഹെലലു ുഹെശിലേറ എ്ന്ന യൃമശി ുമലേേൃി കാണപ്പെടുന്നത് ഈ ഘട്ടത്തിലാണ്.

മൂന്നാം ഘട്ടം
ഉറക്കം തുടങ്ങി കുറച്ച് മിനുട്ടുകള്‍ക്കുള്ളില്‍ മൂന്നാം ഘട്ടത്തിലേക്ക് പോകുന്നു. ഡെല്‍റ്റാ വേവുകള്‍ ആരംഭിക്കുന്നത് ഈ ഘട്ടത്തിലാണ്.

നാലാം ഘട്ടം
സ്വപ്നം കാണുന്നതിന്‍റെ തൊട്ടു മുമ്പുള്ള ഘട്ടമാണിത്. മൂന്നാം ഘട്ടത്തില്‍ ഡെല്‍റ്റാ വേവ് 20 ശതമാനം ആയിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ 50 ശതമാനം ആയി മാറുന്നു. നാലാം ഘട്ടത്തില്‍ ഹൃദയമിടിപ്പ്, ശരീര താപനില, രക്തമൊഴുക്ക് മുതലായവയുടെ പ്രവര്‍ത്തനം തലച്ചോര്‍ നിയന്ത്രിച്ച് വരുന്നു.
REM Sleep
ഉറക്കത്തില്‍ 20 ശതമാനവും REM Sleep ആണ്. REM Sleep ല്‍ ശരീരം ഉത്തേജിക്കപ്പെടുകയും മാംസ പേശികള്‍ മരവിക്കുകയും ചെയ്യുന്നു. കണ്ണുകളുടെ ചലനം ഈ സമയത്ത് ദ്രുതഗതിയിലാവുന്നു. ഈ ഘട്ടത്തില്‍ തീറ്റ, ബീറ്റ എന്നീ രണ്ടു വേവുകള്‍ കാണപ്പെടുന്നു. സ്വപ്നം കാണുന്നത് ഈ ഘട്ടത്തിലാണ്. REM Sleep ല്‍ ഒരു വ്യക്തി അനുഭവിക്കുന്ന അനുക്രമമായ ചിത്രങ്ങളും ശബ്ദങ്ങളും വിചാരങ്ങളും ഉള്‍പ്പെടുന്ന ഒന്നാണ് സ്വപ്നം എന്ന് ആധുനിക മനശാസ്ത്രജ്ഞരുടെ നിഗമനം.

സ്വപ്നത്തിന്‍റെ ഉത്ഭവം
സ്വപ്നം കാണാനുള്ള കാരണം എന്താണെന്ന ചോദ്യം കുഴക്കുന്നതാണ്. ആധുനിക ശരീര ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായ പ്രകാരം തലച്ചോറിലെ ക്രമമല്ലാത്ത നാഡീ കോശങ്ങളില്‍ നടക്കുന്ന സഞ്ചാര പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സ്വപ്നം. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിരീക്ഷണമാണ് ആധുനിക മനഃശാസ്ത്രത്തിന്‍റെ പിതാവായ സിഗ്മണ്ട് ഫ്രോയിഡിന്‍റേത്. അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകാരം നമ്മുടെ ദേഹേച്ഛ കാരണമാണ് സ്വപ്നം കാണുന്നത്. പൂര്‍ത്തീകരിക്കാത്ത ആഗ്രഹങ്ങള്‍ സ്വപ്നത്തിലൂടെ പൂര്‍ത്തീകരിക്കുന്നു ദേഹേച്ഛ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ചില തത്വ ചിന്തകന്മാരുടെ അഭിപ്രായ പ്രകാരം ഉറക്കം കാരണം നനഞ്ഞ മൃതുവായ ചില വാതകങ്ങള്‍ ഉണ്ടാകുന്നു. അവ ശരീരത്തില്‍ നിന്ന് മസ്തിഷ്കത്തിലേക്ക് കയറി പോകുന്നു. ഇതു കാരണം എല്ലാ ഇന്ദ്രിയങ്ങളും വിശ്രമിക്കുകയും ഭക്ഷണം നന്നായി ദഹിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലുള്ള വാതം, പിത്തം, കഫം എന്നീ ഘടകങ്ങള്‍ ദൃഢമാവുകയും ചെയ്യുന്നു. ഈ സമയത്താണ് നമ്മുടെ മനസ്സില്‍ സ്വപ്നം പ്രത്യക്ഷമാകുന്നത്. ഹസ്രത്ത് അലി (റ) വിന്‍റെ അഭിപ്രായ പ്രകാരം ഉറങ്ങുന്ന സമയത്ത് ആത്മാവ് ശരീരത്തില്‍ നിന്ന് പുറത്ത് പോകും. പക്ഷെ, ആത്മാവിന്‍റെ രശ്മി അവന്‍റെ ശരീരത്തില്‍ നിലനില്‍ക്കും. ആ സമയത്താണ് സ്വപ്നം കാണുന്നത്. ഇങ്ങനെ വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ വിശദീകരണങ്ങളാണ് സ്വപ്നത്തിന് നല്‍കപ്പെട്ടിട്ടുള്ളത്. ഇവിടെ സിഗ്മണ്ട് ഫ്രോയിഡിന്‍റെയും ഇബ്നുസീരീന്‍ (റ) ന്‍റെയും സ്വപ്നം വ്യാഖ്യാന രീതികളാണ് വിശകലനം ചെയ്യുന്നത്.

ഇബ്നു സീരീന്‍ (റ) ന്‍റെ സ്വപ്ന വ്യാഖ്യാന ശാസ്ത്രം
വിശ്വപ്രസിദ്ധ പണ്ഡിതനും തഫ്സീറിലും ഹദീസിലും ഫിഖ്ഹിലും അഗാധമായ ജ്ഞാനിയുമായ ഇബ്നുസീരീന്‍ എന്ന പേരില്‍ പ്രസിദ്ധനായ അബൂബക്കര്‍ മുഹമ്മദ് ബ്നു സീരീന്‍ ഇസ്ലാമിക ചരിത്രത്തിലെ അതുല്യനായ ഒരു സ്വപ്ന വ്യാഖ്യാതാവ് കൂടിയാണ്. ഉസ്മാന്‍ (റ) അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന്‍റെ ജനനം. അനസ് (റ) വിന്‍റെയും അബൂബക്കര്‍ (റ) വിന്‍റെയും അടിമ സ്ത്രീയായിരുന്ന സഫിയ്യയുടെ മകനാണ് അദ്ദേഹം. തികഞ്ഞ സൂക്ഷ്മാലുവായിരുന്ന അദ്ദേഹം മദീന പള്ളിയിലാണ് പഠനമാരംഭിച്ചത്. വിശ്വപ്രസിദ്ധരായ അബ്ദുള്ളാഹിബ്നു മസ്ഊദ് (റ), അബ്ദുല്ലാഹിബ്നു ഉമര്‍ (റ), സൈദ് ബ്നു സാബിത്ത് (റ), അനസ് ബ്നു മാലിക് (റ) തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ പ്രമുഖ ഗുരുക്കന്മാരാണ്.

സ്വപ്ന വ്യാഖ്യാനത്തില്‍ "തഫ്സീറുല്‍ അഹ്ലാം" എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ടെന്ന് പറയപ്പെടാറുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ചരിത്രത്തില്‍ ഒരു ഗ്രന്ഥവും രചിച്ചതായി കാണുന്നില്ല. എന്നാല്‍, ഗ്രന്ഥ രചനയില്ലായെന്നത് അദ്ദേഹത്തിന്‍റെ പ്രസിദ്ധിയെ ബാധിക്കുന്നില്ല. ഇമാം ദഹബി (റ) പറയുന്നു: ഇബ്നുസീരീന്‍ തങ്ങളില്‍ നിന്ന് സ്വപ്ന വ്യാഖ്യാനത്തില്‍ ഒരു കിതാബോളം ദൈര്‍ഘ്യം വരുന്ന അറിവുകള്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് ഈ മേഖലിയില്‍ ഒരു ദൈവിക സഹായം വന്നുക്കൊണ്ടിരിക്കുന്നു. സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തിന് വ്യക്തമായ സ്ഥാനം നേടിക്കൊടുത്തത് ഇദ്ദേഹമാണ്. സ്വപ്ന വ്യാഖ്യാനത്തില്‍ ദേഹേച്ഛകളുടെ പങ്ക് നിര്‍ണ്ണായകമാണെന്നും ഇത്തരം സ്വപ്നങ്ങള്‍ പാഴ് സ്വപ്നങ്ങളിലാണ് പെടുത്തേണ്ടത് എന്നും ഇബ്നു സീരീന്‍ (റ) വ്യക്തമാക്കുന്നു.

പരിശുദ്ധ ഖുര്‍ആനും തിരുഹദീസും വ്യക്തമാക്കുന്ന മുബശ്ശിറാത്ത് ഇല്‍ഹാം ആയതിനാല്‍ അദ്ദേഹം ഇല്‍ഹാമിന് കൂടുതല്‍ പ്രാധാന്യം നല്‍കി. ക്രിയേറ്റിവിറ്റി എന്ന ആശയത്തെ സ്വപ്നത്തിന്‍റെ വെളിച്ചത്തില്‍ ആദ്യമായി പ്രതിപാദിച്ചതും അദ്ദേഹമാണ്. മഹാനവറുകളുടെ വാക്കുകള്‍ ശ്രദ്ധിക്കാം. സ്വപ്ന ലോകത്ത് ആശ്ചര്യകരമായ ഒരു സ്ഥിതി വിശേഷമുണ്ട്. ഉണര്‍ന്നിരിക്കുമ്പോള്‍ ഒരു വരി പദ്യം പോലും ശരിയാം വണ്ണം ചൊല്ലാനോ ഓര്‍ക്കാനോ കഴിയാത്തവന്‍ സ്വപ്നത്തില്‍ കവിത ചെല്ലുകയും ഓര്‍ക്കുകയും ചെയ്യുന്നു. മാത്രമല്ല, ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന ശേഷവും അത് ആവര്‍ത്തിക്കുന്നു. അത് പോലെ അജ്ഞരും നിരക്ഷരരുമായ എത്രയോ ആളുകള്‍ പണ്ഡിതന്മാര്‍ക്കും തത്വ ചിന്തകന്മാര്‍ക്ക് പോലും പറയാന്‍ കഴിയാത്ത യുക്തി ഭദ്രമായ കാര്യങ്ങള്‍ സ്വപ്നത്തില്‍ പറയുകയും നല്ല നല്ല പദങ്ങള്‍ ഉച്ചരിക്കുകയും ചെയ്യുന്നു. അതു പോലെ തന്നെ ഉണര്‍ന്നതിന് ശേഷം തങ്ങള്‍ സ്വപ്നത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു.

ഇബ്നു സീരീന്‍ തങ്ങളുടെ സ്വപ്ന വ്യാഖ്യാനങ്ങള്‍
ഇമാം മാലിക് (റ) അടക്കം ഒട്ടേറെ പണ്ഡിത വരേണ്യര്‍ ഇബ്നുസീരീന്‍ തങ്ങളുടെ സാന്നിദ്ധ്യത്തില്‍ സ്വപ്ന വ്യാഖ്യാനം തേടുകയും കൃത്യമായ വ്യാഖ്യാനങ്ങള്‍ കൊടുത്ത് അവരെ തിരിച്ചയക്കുകയും ചെയ്യുമായിരുന്നു.
ഒരിക്കല്‍ ഒരു വ്യക്തി വെള്ളം നിറച്ച ചില്ലിന്‍റെ പാത്രം കൈവശം വെക്കുകയും പാത്രം പൊട്ടി വെള്ളം മാത്രം കൈയ്യില്‍ ബാക്കിയാകുന്നതും സ്വപ്നം കണ്ടു. മഹാന്‍ ഇതിനെ വ്യാഖ്യാനിച്ചത് ഇങ്ങനെയായിരുന്നു.: നിങ്ങളുടെ ഭാര്യ പ്രസവിക്കും. ഉടനെ ഭാര്യ മരിക്കുകയും കുട്ടി ബാക്കിയാവുകയും ചെയ്യും. പിന്നീട് ആ വ്യക്തിയുടെ ജീവിതത്തില്‍ അപ്രകാരം സംഭവിക്കുകയും ചെയ്തു.
മറ്റൊരിക്കല്‍ അദ്ദേഹം കണ്ട സ്വപ്നം അദ്ദേഹം തന്നെ വ്യാഖ്യാനിക്കുന്നുണ്ട്. സുറയ്യ നക്ഷത്രം ജനസാഅ് നക്ഷത്രത്തെ മറികടക്കുന്നത് സ്വപ്നം കണ്ടും. ബഹുമാനപ്പെട്ട ഹസനുല്‍ ബസ്വരി (റ) തന്‍റെ വിയോഗത്തിന് മുമ്പ് മരിക്കുമെന്ന് വ്യാഖ്യാനിക്കുകയും ഹസന്‍ (റ) വിന്‍റെ മരണത്തിന്‍റെ നൂറ് ദിവസം കഴിഞ്ഞ് മഹാനവറുകള്‍ മരിക്കുകയും ചെയ്തു. ഹിജ്റ 110 റജബ് 1 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 77 വയസ്സായിരുന്നു.


Donwnload pdf


Comments

Most Popular Posts

ജംഉം ഖസ്റും

ഇസ്റാഈലിയ്യാത്ത്: ഒരു സമഗ്രപഠനം