ജംഉം ഖസ്റും
ജംഉം ഖസ്റും
الجمع والقصر
മനുഷ്യകുലത്തെ നന്മയിലേക്ക് നയിക്കാന്‍ അവതീര്‍ണ്ണമായ മത പ്രത്യയ ശാസ്ത്രങ്ങളില്‍ ഏറ്റവും മൂല്യമേറിയത് പരിശുദ്ധ ഇസ്ലാമാണെന്നിരിക്കെ, വിശ്വാസി സമൂഹത്തിന് ഏറെ ലളിതവും സുതാര്യവുമായ മാര്‍ഗദര്‍ശനം അത് വിഭാവനം ചെയ്യുന്നു എന്നത് തീര്‍ത്തും സ്വാഭാവികം തന്നെ. ഏത് പ്രതിസന്ധി ഘട്ടത്തിലും അനുയായികള്‍ക്ക് പ്രയാസമാകാതെ തന്നെ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള പ്രായോഗിക രീതി കൃത്യമായി ഇസ്ലാം രൂപകല്‍പന ചെയ്തിരിക്കുന്നു എന്നതും മറ്റൊരു സത്യമാണ്. ഇസ് ലാമിന്‍റെ അടിസ്ഥാന ശിലകളില്‍ മുഖ്യമായതാണല്ലോ നിസ്കാരം. ഒരു മനുഷ്യന്‍ ബോധാവസ്ഥയില്‍ നിലകൊള്ളുന്ന കാലത്തോളം നിസ്കാരം കൃത്യസമയത്ത് നിര്‍വഹിക്കാനാണ് മതം നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍, പുരാതന കാലം മുതല്‍ക്കു തന്നെ അനവധി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തു കൊണ്ടിരിക്കുന്ന മനുഷ്യന് ബുദ്ധിമുട്ടാകാതെ തന്നെ നിസ്കാരം നിര്‍വഹിക്കാനുതകുന്ന ഇളവുകള്‍ ശരീഅത്ത് വക വെച്ച് നല്‍കുന്നുണ്ട്. അത്തരമൊരു താല്‍പര്യത്തിലാണ് ഈ എളുപ്പമാര്‍ഗം രൂപം കൊള്ളുന്നത്.
ഒരു പ്രാഥമിക വിശകലനം
തെറ്റായ ഉദ്ദേശത്തോടെയല്ലാതെ
ഒരു നിശ്ചിത ദൂരം ഒരാള്‍ യാത്ര ചെയ്യുകയാണെങ്കില്‍ ظهر، عصر، عشاء، مغرب
എന്നീ നിസ്കാരങ്ങള്‍ പ്രസ്തുത സമയക്രമമനുസരിച്ച്
مغرب ഒഴികെയുള്ളവ രണ്ട് റക്അത്ത് വീതം നിസ്കരിച്ചാല്‍
മതിയെന്നാണ് പരിശുദ്ധ ഇസ്ലാം കല്‍പിക്കുന്നത്. അടിസ്ഥാന പ്രമാണ ശിലകളായ ഖുര്‍ആനിലും
ഹദീസിലും തദ്വിഷയവുമായി ബന്ധപ്പെട്ട മതിയായ തെളിവുകള്‍ ലഭ്യമാണ്.
وإذا ضربتم في الأرض فليس عليكم جناح أن تقصروا من الصلاة ) سورة النساء( 101
നിങ്ങള്‍ ഭൂമിയിലൂടെ
യാത്ര ചെയ്യുകയാണെങ്കില്‍ നിസ്കാരത്തില്‍ ഖസ്റ് ചെയ്യല്‍ അഥവാ ചുരുക്കുന്നത് തെറ്റൊന്നുമല്ല.
صحيحين ഐക്യകണ്ഠമായി ഉദ്ധരിക്കുന്ന ഹദീസില്‍ ഇബ്നു ഉമര്‍
(റ) പറയുന്നു:
سافرت
مع رسول الله صلى الله عليه وسلم وأبي بكر وعمر ، وكانوا يصلون الظهر والعصر
ركعتين ركعتين
ഇത്തരുണത്തില്‍ പ്രമാണങ്ങളാല്‍
സ്ഥിരപ്പെട്ട ഈ രീതി കൈകൊള്ളണമെങ്കില്‍ ഒരാള്‍ 'ഹാശിമി' കണക്കനുസരിച്ച് 48 മൈല്‍ അഥവാ 2 മര്‍ഹല(132.768കീ.മീ) യാത്ര ചെയ്യേണ്ടതുണ്ട്.
طويل
السفر ثمانية وأربعون ميلا هاشمية، قلت وهو مرحلتان(المحلي 259:1)
പ്രസ്തുത ദൂരം കണക്കാക്കപ്പെടുന്നത്
ഒരാള്‍ താമസിക്കുന്ന അതിരുകളാല്‍ നിര്‍ണ്ണിതമായ പ്രദേശത്താണെങ്കില്‍ ആ പ്രദേശത്തിന്‍റെ
പരിധി വിട്ട് കടക്കുന്നതിലൂടെയാണ്. കൃത്യമായ അതിരുകളാല്‍ നിജപ്പെടുത്തപ്പെട്ടിട്ടില്ലെങ്കില്‍
ജനവാസ കേന്ദ്രം വിട്ട് കടക്കുന്നതിലൂടെ ദൂരം കണക്കാക്കപ്പെടും. പരസ്പരം യോജിച്ച് കിടക്കുന്ന
രണ്ട് ഗ്രാമമാണെങ്കില്‍ ഒന്നായാണ് പരിഗണിക്കുക.
والقريتان
إن اتصلتا عرفا كقرية وإن اختلفتا اسم )فتح المعين (106
അനുബന്ധ മസ്അലകള്‍
നവവി ഇമാം (റ) പറയുന്നു
: ഒരാളുടെ ലക്ഷ്യത്തിലേക്കെത്താന്‍ മുന്നില്‍ര്ണ്ട് വഴികളുണ്ട്ണ് അവകളില്‍ ഒന്നില്‍
പ്രവേശിച്ചാല്‍ ഖസ്റ് ആക്കാവുന്ന ദൂരമുണ്ട് ആ സമയത്ത് സുരക്ഷയെയൊ യാത്രയുടെ എളുപ്പത്തെയൊ
മറ്റേതെങ്കിലും ഉദ്ദേശ്യം നിറവേറ്റാനായോ ലക്ഷ്യം വെച്ച് ദൂരം കൂടിയ വഴി തെരെഞ്ഞെടുക്കുകയാണെങ്കില്‍
അവന് ഖസ്റ് ആക്കാവുന്നതാണ്. അല്ലാത്തപക്ഷം ഖസ്റ് സാധുവാകുന്നതുമല്ല.
ولو
كان لمقص دِه طريقان يبلغ أحدهما مسافة القصر دون الآخر فسلك الأبعد نظر، إن كان
لغرض كالأمن أو السهولة أو الزيارة أو العيادة ترخص وإلا فلا (روضة الطالبين382:1)
മൂന്ന് മര്‍ഹല നീണ്ട്
നില്‍ക്കുന്ന യാത്രയാണെങ്കില്‍ പൂര്‍ണ്ണമായി നിസ്കരിക്കുന്നതിനേക്കാള്‍ എളുപ്പ രീതിയായ
ഖസ്റ് സ്വീകരിക്കലാണ് ഉത്തമം.
والقصر
أفضل من الإتمام على المشهور إذا بلغ ثلاث مراحل (المحلي 264:1)
യാത്രക്കിടെ അവന്‍
താമസിക്കുന്ന ഗ്രാമത്തിലൂടെ ഏത് വിധേനയെങ്കിലും കടന്ന് പോവുകയോ അല്ലെങ്കില്‍ തിരിച്ച്
വരികയോ ചെയ്താല്‍ അവന്‍സാധാരണ متم ആയി മാറുന്നതാണ്.
യാത്രയില്‍ പ്രവേശിച്ച
പകലും തിരിച്ചു പോകുന്ന പകലും ഒഴിച്ചു ബാക്കി 3 ദിവസം അവന് ജംഉം ഖസ്റും ആക്കാവുന്നതാണ്. അതു പോലെ തന്നെ സമയം
നിര്‍ണ്ണയിക്കപ്പെടാത്ത ആവശ്യം നിറവേറ്റാനായി ഒരു സ്ഥലത്ത് താമസിക്കുകയാണെങ്കില്‍ 18 ദിവസം വരെ ജംഉം
أو إلى
موضع آخر ونوى إقامته به مطلقا أو أربعة أيام صحاح أو علم أن إربه لا ينقضي فيها
ثم إن كان يرجو حصوله كل وقت قصر ثمانية عشر يوما (فتح المعين106) 1
നിസ്കാരം ഖസ്ര്‍ ആക്കുന്നതിന്
4 നിബന്ധനകളുണ്ട്
1. നിസ്കാരത്തിന്‍റെ നിയ്യത്തിനോടൊപ്പം ഖസ്റിന്‍റെ നിയ്യത്തും ചെയ്യേണ്ടതാണ്.
2. നിസ്കാരത്തിന്‍റെ സമയത്തിലുടനീളം യാത്രയിലായിരിക്കണം.
3. ഖസ്റിന്‍റെ നിയമവശങ്ങളെപ്പറ്റി ബോധവാനാകേണ്ടതാണ്.
4. നിസ്കരിക്കുമ്പോള്‍ പൂര്‍ണ്ണമായി നിസ്കരിക്കുന്നവനെ (متم) പിന്തുടരാതിരിക്കണം.
മേല്‍ ഉദ്ധരിക്കപ്പെട്ട
യാത്രക്കാരന് ളുഹ്ര്‍, അസര്‍ എന്നിവയെയും
മഗ്രിബ്, ഇശാഅ് എന്നിവകളെയും
പരസ്പരം ജംഅ് ചെയ്ത്
നിസ്കരിക്കാനുള്ള
ഇളവും ഇസ്ലാം വകവെച്ച് നല്‍കുന്നുണ്ട്.
48 മൈലിനേക്കാള്‍ കുറഞ്ഞ
യാത്രയിലും ജംഅ് ചെയ്യാന്‍ പറ്റും
എന്നതില്‍ ഒരഭിപ്രായവും
നിലവിലുണ്ട്.
നിസ്കാരങ്ങളുടെ സമയക്രമമനുസരിച്ച്جمع التقديم ,جمع التأخير
എന്നിങ്ങനെ വേര്‍തിരിക്കാവുന്നതാണ്.
جمع التقديم ന്‍റെ ശര്‍ത്വുകള്‍
1. സമയ ക്രമമനുസരിച്ച് ആദ്യത്തേതിനെ (ളുഹ്ര്‍, അസര്‍ എന്നിവയില്‍
ളുഹ്റിനെ) മുന്തിക്കുക.
2. ആദ്യത്തെ നിസ്കാരത്തില്‍ തന്നെ ജംഅ് ചെയ്യുന്നു എന്ന നിയ്യത്ത്
സ്ഥിരപ്പെടുത്തുക.
3.അധികമായ ഇടവേളകള്‍ കൂടാതെ തുടര്‍ച്ചയായി ഇരുനിസ്കാരങ്ങളും നിര്‍വ്വഹിക്കുക.
4. രാണ്ടാമത്തെ നിസ്കാരം സമയം ആരംഭിക്കുന്ന കാലത്തോളം
യാത്രയില്‍ തുടരുക.
جمع التأخير ന്‍റെ വിഷയത്തില്‍ പ്രത്യേകമായി ഒരു നിബന്ധന മാത്രമേ
ഉള്ളൂ. ജംഅ് ചെയ്യപ്പെടുന്നവയില്‍ ആദ്യത്തേതിനെ ജംഅ് ചെയ്യുന്നു എന്ന് ഒന്നാമത്തേതിന്‍റെ
നിര്‍ദ്ദിഷ്ട സമയം തീരുന്നതിന്ന് മുമ്പ് തന്നെ നിയ്യത്ത് ചെയ്തിരിക്കണം.
യാത്ര എന്നതിനു പുറമെ, കലശലായ രോഗം, ശക്തമായ മഴ തുടങ്ങിയ
കാരണങ്ങള്‍ക്കു വേണ്ടിയും
നിസ്കാരം ജംഅ് ചെയ്യാവുന്നതാണ്.
ويجوز الجمع بالمطر تقديما للمقيم بشروط التقديم (المحلي267:1)
يجوز
الجمع بالمرض تقديما وتأخيرا على المختار(فتح المعين107)
തദ്വിഷയത്തില്‍ ഒരുപാട്
പഠിക്കാനുണ്ട്. ജീവിതത്തില്‍ പലപ്പോഴും
പ്രാവര്‍ത്തികമാക്കേണ്ട
ഒന്നെന്ന നിലക്ക് ഈ വിഷയത്തിലെ കൃത്യമായ വിലയിരുത്തലുകള്‍ അത്യന്താപേക്ഷിതമാണ്. കാര്യങ്ങളെ
ശരിയായി വിലയിരുത്താനും ജീവിതത്തില്‍ പുലര്‍ത്താനും നാഥന്‍ തൗഫീഖ് ചെയ്യട്ടെ.
![]() |
Download pdf |
Masha Allah ❤️
ReplyDelete