ചേലാകര്‍മ്മം യുക്തിയെന്ത്?
ചേലാകര്‍മ്മം യുക്തിയെന്ത്?
സുന്നത്ത് എന്ന ഓമനപ്പേരിട്ട്
നിര്‍ബന്ധമായ ഒരു കാര്യത്തെ വിളിക്കാറുണ്ട്. പലപ്പോഴും ശങ്കക്കിട വരാറുണ്ടെങ്കിലും
ഇബ്രാഹിമിയ്യ ചര്യയുടെ പിന്തുടര്‍ച്ചയായിട്ടാണ് ചര്യ എന്നര്‍ത്ഥം വരുന്ന “സുന്നത്ത്” എന്ന അറബി പദം ഉപയോഗിക്കുന്നത്. പുരുഷ ലിഗംത്തിന്‍റെ
അഗ്രഭാഗത്തെ തൊലി നീക്കം ചെയ്യല്‍ നിര്‍ബന്ധവും സ്ത്രീകളുടെ ക്ലീറ്ററീസ് (ഭഗശിഗ്നിക)
ന്‍റെ അല്‍പ ഭാഗം നീക്കം ചെയ്യല്‍ സുന്നത്തുമാണെന്നാണ് ഇസ്ലാമിക കര്‍മ്മശാസ്ത്രം പഠിപ്പിക്കുന്നത്.
(അഹ്മദ്, ബൈഹഖി) രോഗാണുക്കള്‍ തങ്ങിനില്‍ക്കാന്‍
സാധ്യതയുള്ള പുരുഷ ലിംഗത്തിന്‍റെ അഗ്രഭാഗത്തെ കൂടി നില്‍ക്കുന്ന തൊലി നീക്കം ചെയ്യല്‍
കൊണ്ട് അസുഖങ്ങളെ ഒരു പരിധി വരെ തടയാമെന്ന് ശാസത്രീയ പഠനങ്ങള്‍ കണ്ടെത്തിയട്ടുണ്ട്.
സ്ത്രീകളിലെ ചേലാകര്‍മ്മം
പെണ്‍കുട്ടികളുടെ സുന്നത്ത്
കര്‍മ്മം ചെയ്തുകൊടുക്കുന്ന സ്ത്രീകള്‍ പ്രവാചകാഗമനത്തിന് മുമ്പേ മദീനയിലുണ്ടായിരുന്നു.
ഹദീസുകളില്‍ ഉമ്മു ഹബീബ, ഉമ്മു അതിയ്യ എന്നിവരുടെ
പേരുകള്‍ കാണാന്‍ സാധിക്കുന്നു. ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ പറയുന്നതനുസരിച്ച് ആഫ്രിക്കൻ
നാടുകള്‍ക്ക് പുറമെ ആസ്ത്രേലിയ, ദക്ഷിണ അമേരിക്ക തുടങ്ങിയ
നാടുകളിലും അതിക്രൂരവും മനുഷ്യത്വ രഹിതവുമായ ചേലാകര്‍മ്മ രീതികള്‍ നില നിന്നിരുന്നു.
പ്രവാടകന്‍ (സ) അതിനെ മാനുഷിക പരിഗണന നല്‍കി നിയന്ത്രിക്കുകയായിരുന്നു. ക്ലിറ്റ്വറിസിന്‍റെ
അല്‍പഭാഗം മാത്രം മുറിച്ചാല്‍ മതിയെന്ന് ഉമ്മു അതിയ്യ (റ) യോട് പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട്.
മുഖകാന്തി വര്‍ദ്ധിക്കാനും ഭര്‍ത്താവിന് പ്രിയം തോന്നാനും അതാണു നല്ലത് (അബൂ ദാവുദ്,
ഹാകിം, ത്വബ്രി, ബൈഹഖി). അല്‍പ്പം
മാത്രം മുറിക്കുന്നതിന്‍റെ ശാരീരിക ലൈംഗിക ഗുണങ്ങളും തിരുനബി (സ) പറഞ്ഞിട്ടുണ്ട്. അതവരുടെ
മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കും, മുഖത്ത് തിളക്കം കൂട്ടും,
ഭര്‍ത്താവിന് അവരോടുള്ള പ്രിയം കൂടാനുള്ള കാരണമാകും.
ഈ പ്രസ്താവന വളരെ ശ്രദ്ദേയവും പഠനാര്‍ഹവുമാണ്. ഇതിലേറെ ആലോചിക്കാനുണ്ട്. സുന്നത്ത് കര്‍മ്മം
എങ്ങനെ സ്ത്രീകള്‍ക്ക് മുഖസൗന്ദര്യം സമ്മാനിക്കും? അവളുടെ ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തും? ഇവിടെയാണ് ശാസ്ത്രീയ പഠനങ്ങള്‍ സത്യസന്ധമായി നടക്കേണ്ടത്.
ആരോഗ്യ സംരക്ഷണാധികാരികള്‍ ഒരു സ്ത്രീയുടെ ഏറ്റവും
ഉദാത്തമായ സൗന്ദര്യ വര്‍ദ്ധിനി ലൈംഗിക സംതൃപിതിയാണെന്ന് വ്യക്തമാവുന്നുണ്ട്. ഒരു ഭര്‍ത്താവിന്‍റെ
സ്നേഹം വര്‍ദ്ധിക്കാനുള്ള പരമ പ്രധാന ഘടകം അവളില്‍ നിന്ന് അനുഭവിക്കാന്‍ കഴിയുന്ന സൗന്ദര്യാത്മകവും
ലൈംഗികപരവുമായ അനുഭൂതിയാണ്. അപ്പോള്‍ സ്ത്രീക്കും പുരുഷനും ലൈംഗിക സംതൃപ്തി ഉറപ്പു
വരുത്താനുള്ള ഉദ്ദേശ്യമാണ് സ്ത്രീ സുന്നത്തിലടങ്ങിയിരിക്കുന്നതെന്ന് വ്യക്തം. പുരുഷന്‍റെയും
സ്ത്രീയുടെയും ജീവിതം ബാസുരമാക്കാനാണ് ഒരര്‍ത്ഥത്തില്‍ ചെറു പ്രായത്തില്‍ തന്നെ ചേലാകര്‍മ്മം
ചെയ്യുന്നത്. ലൈംഗികമായ വൃത്തി, ശുദ്ധി എന്നീ അടിസ്ഥാന
ലക്ഷ്യങ്ങള്‍ക്ക് പുറമെയാണിത്.
ഖലീഫ ഉമര്‍ (റ) വിന്‍റെ കാലത്ത്
അത്യാവശ്യമായ ലൈംഗിക ശുശ്രൂഷ ലഭിക്കാതെ ചേലാകര്‍മ്മം നടത്തുന്നവര്‍ക്ക് കൈപ്പിഴവ് സംഭവിച്ചു.
വൈദ്യരുടെ കൈപ്പിഴ എന്ന രീതിയില്‍ ഖലീഫ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയല്ലാതെ സുന്നത്ത്
കര്‍മ്മം നിരോധിച്ചില്ല. (അല്‍ ബഹ്റു റാഇക്, ഇബ്നു നജീം) എന്നാല്‍ ഇന്ന് ലോകത്ത് നടക്കുന്ന സുന്നത്ത് കര്‍മ്മങ്ങള്‍
പരിശോധിക്കുമ്പോള്‍ ഓരോ മണിക്കൂറില്‍ 228 പേരെങ്കിലും ചേലാകര്‍മ്മം ചെയ്യുന്നുണ്ടത്രെ. അത്യാവശ്യ ശുശ്രൂഷകള്‍ ലഭിക്കാതെ
ശിശുക്കള്‍ മരണപ്പെടുന്നത് അത്യപൂര്‍വ്വം. ആയിശ (റ) യുടെ സഹോദരിമാരെ സുന്നത്ത് ചെയ്യുന്ന
വേളയില്‍ ആ കുട്ടികള്‍ക്ക് വേദനയറിയാതെ, ശ്രദ്ധ തിരിച്ചു വിടാന്‍ കളിപ്പാട്ടം നല്‍കാന്‍ മഹതി നിര്‍ദ്ദേശിച്ചത്. ഇമാം ബുഖാരി
അദബുല്‍ മുഫ്റദിലും (1247 പേജ്) ഇമാം ബൈഹഖി
സുനനിലും ഉദ്ധരിക്കുന്നുണ്ട്.
ووجب
ختان المرأة والرجل حيث لم يولدا مختونين لقوله تعالى أن اتبع ملة إبراهيم. وقيل
واجب
للرجال وسنة للنساء ونقل عن أكثر العلماء
فالواجب في ختان الرجل قطع ما يغطى حشفته حتى ينكشف كلها
والمرأة قطع جزء يقع عليه الاسم من اللحمة الموجودة بأعلى الفرج فوق ثقبة البول
تشبه عرف الديك وتسمى بظر.
പുരുഷനില്‍ ചേലാകര്‍മ്മത്തിന്
നിര്‍ബന്ധമായ ഭാഗം ലിംഗാഗ്രത്തെ (حشفة)
മൂടി നില്‍ക്കുന്ന തൊലിയെ ലിംഗാഗ്രം മുഴുവന്‍ കാണുന്ന
വിധത്തില്‍ നീക്കം ചെയ്യലാണ്. സ്ത്രീയില്‍ യോനിയുടെ മുകളില്‍, മൂത്ര നാളത്തിന് മുകളില്‍ കോഴിപ്പൂവിനേട് സാദൃശ്യമായി
കാണപ്പെടുന്ന ഇറച്ചിക്കഷ്ണത്തില്‍ നിന്ന് നീക്കം ചെയ്തെന്ന് പറയാവുന്ന വിധത്തില്‍ അല്‍പ്പം
നീക്കം ചെയ്യലും. (فتح المعين)
സ്ത്രീകളുടെ ക്ലിറ്റൊരിസ്
മുഴുവന്‍ നീക്കാന്‍ തിരുനബി (സ) കല്‍പ്പിച്ചിട്ടില്ല. അത് അപ്പാടെ മുറിച്ച് മാറ്റുന്ന
ക്രൂര നടപടിയെ എതിര്‍ക്കുകയായിരുന്നു പുണ്യ നബി (സ).
കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍
പറയുന്നത് മുറിച്ചാല്‍ ഈത്തപ്പഴക്കുരു പോലെ ബാക്കി അവിടെ അവശേഷിക്കുന്ന രീതിയില്‍ പേരിന്
മാത്രം അല്‍പ്പം മുറിച്ചാല്‍ മതി എന്നാണ്. ഒരു പെണ്‍കുട്ടി ക്ലിറ്റൊരിസ് ഇല്ലാതെ ജനിച്ചാല്‍
ആ പെണ്‍കുട്ടിയെ പിന്നെ സുന്നത്ത് ചെയ്യേണ്ടതില്ല എന്നാണ് عون
العبود തരുന്ന സൂചന.
വികാരോദ്ധീപന സംവിധാനമുള്ളത്
ചേലാകര്‍മ്മം ചെയ്യുന്ന ഭാഗത്തല്ല, എടുത്തു നീക്കുന്ന بظر ന്‍റെ ബാക്കി കുറ്റിയായി
അവശേഷിക്കുന്നിടത്താണ് ഇത് പ്രവര്‍ത്തിക്കുന്നത്. ക്ലിറ്ററിസ് ഒരു തൊലിയല്ല പുരുഷ ലിംഗം
പോലെ ഉള്ളിലേക്കാഴ്ന്നിറങ്ങിയ ഒന്നാണ്. സംതൃപ്തവും സുഖകരവുമായ സ്ത്രീ പുരുഷ ലൈംഗിക
ജീവിതത്തിനും സ്ത്രീകള്‍ക്ക് അവരുടെ അതിവൈകാരികതയെ നിയന്ത്രിക്കാനും ഇതു മൂലം സാധിക്കുന്നു.
ഗര്‍ഭാശയ കാന്‍സര്‍ തടുക്കാന്‍
യോനി മുഖത്തെ വ?ൃത്തി സംരക്ഷിക്കാന്‍,
മൂത്രച്ചൂട് നിയന്ത്രിക്കാന്‍ സ്ത്രീ സുന്നത്ത്
സഹായകമാണ്. 1986 ല്‍ കൈയ്റോയില്‍ വെച്ച് നടന്ന ലോക മുസ്ലിം മെഡിക്കല്‍
കോണ്‍ഫറന്‍സ് സ്ത്രീ സുന്നത്തിന്‍റെ ഗൗരവ പൂര്‍വ്വം ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ സ്ത്രീകള്‍ക്ക്
സുന്നത്ത് കാരണം ലൈംഗിക മരവിപ്പുണ്ടാക്കുന്നു എന്ന കണ്ടെത്തല്‍ തീര്‍ത്തും അസത്യവും
അശാസ്ത്രീയവുമാണ്. അത് തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത് കൊണ്ടാണ് 1931 ലെ ജനീവ ഉച്ചക്കോടി മുതല്‍ ഐക്യരാഷ്ട്ര സഭയില്‍ സുന്നത്ത് നിരോധന
ശബ്ദം ഉയര്‍ന്നു വന്നിട്ടും ഫറോവിയന്‍ യോനിഛേദവും തുന്നിക്കെട്ടും 1970 ല്‍ നിരോധിച്ചിട്ടും മുസ്ലിംകളിലെ സ്ത്രീ സുന്നത്ത് പരാമര്‍ശിക്കാതെ
പോയത്. ഈജിപ്തില്‍ നബവി സുന്നത്ത് സമര്‍ത്ഥരായ ഡോക്ടര്‍മാര്‍ മാത്രമേ ചെയ്യാവൂ എന്ന
നിയമം 1959 മുതല്‍ നിലവിലുണ്ട്. പുരുഷ ചേലാകര്‍മ്മം യുക്തിഭദ്രമാണെന്നതില്‍
ആധുനിക ലോകത്തിന് സംശയം കുറവാണ്. ലോകമേറെ പ്രാധാന്യത്തോടെ കാണുന്ന AAP.org (American Academy of Pediatrics) പോലും പറഞ്ഞത് പുരുഷ ലിംഗാഗ്രത്തിലെ മൂടി നില്‍ക്കുന്ന തൊലി
നീക്കല്‍ കൊണ്ട് അപകടകരമായ ലൈംഗിക പ്രശ്നങ്ങള്‍ ഇല്ലാതാകുമെന്നാണ്. 1. ലിംഗ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.
2. ഇന്‍ഫക്ഷന്‍ സാധ്യത കുറയുന്നു.
3. യൂറിനറി ഇന്‍ഫക്ഷന്‍ കുറയുന്നു.
4. പെനിയല്‍ കാന്‍സര്‍ കുറവായിരിക്കും.
5. സ്രവങ്ങള്‍ അടിഞ്ഞു കൂടുന്നത്
തടയുന്നതിനാല്‍ എയ്ഡ്സിന് സാധ്യത കുറവായിരിക്കും.
AAP.org നു പുറമെ മറ്റു അമേരിക്കന്‍ ആരോഗ്യ സംഘനടകളും ഇന്ന് നവജാത ശിശുക്കളില്‍
കാണുന്ന മൂത്ര സംബന്ധിയായ രോഗങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതും ഇതു തന്നെയാണെന്നത്
പുരഷ ചേലാകര്‍മ്മത്തിന്‍റെ യുക്തിഭദ്രതയെ സമര്‍ത്ഥിക്കുന്നു.
ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍
പ്രായപൂര്‍ത്തിയെത്തിയ ശേഷമുള്ള പുരുഷ ചേല്‍കര്‍മ്മങ്ങളുടെ കണക്ക് വര്‍ദ്ധിക്കുകയാണ്.
ചേലാകര്‍മ്മം പുരാതനകാലം തൊട്ടേ
വിമര്‍ശനം നേരിടുന്നുണ്ടെന്ന് പ്രബന്ധത്തിന്‍റെ ആദ്യഭാഗത്ത് പരാമര്‍ശിച്ചുവല്ലോ. ബ്രിട്ടാണിക്ക
പരിചയപ്പെടുത്തിയ പുരാതന ചേലാകര്‍മ്മവും പ്രവാചകനു മുമ്പുണ്ടായിരുന്ന ചേലാകര്‍മ്മവും,
ഇന്നു യുക്തി ഭദ്രമല്ല എന്നു വിമര്‍ശിക്കപ്പെടുന്ന
ചേലാകര്‍മ്മവും തത്വത്തില്‍ ഒന്നു തന്നെയാണ്. എന്നാല്‍ പ്രവാചകന്‍ ഉമ്മു അതിയ്യ (റ)
യെ പഠിപ്പിച്ച നചേലാകര്‍മ്മ രീതിയാണ് ഇസ്ലാം അന്നും ഇന്നും നിഷ്കര്‍ശിക്കുന്നത്. ചിലപ്പോള്‍
പല പത്രവാര്‍ത്തകളും ചേലാകര്‍മ്മം മൂലം ദുരനുഭവങ്ങള്‍ സമ്മാനിച്ച കഥകള്‍ പറയാറുണ്ട്.
യഥാര്‍ത്ഥത്തില്‍ ഇസ്ലാമേതര ചേലാകര്‍മ്മ രീതിയാണിതെന്ന് പ്രഥമ ദൃഷ്ടിയാല്‍ത്തന്നെ നമുക്ക്
ബോധ്യപ്പെടുന്നതാണ്. അതു കൊണ്ട് നമ്മുടെ പ്രപിതാവ് ഇബ്റാഹീം നബി (അ) കാണിച്ചു തന്ന
സംരക്ഷണത്തിന്‍റെ, ആരോഗ്യ സുരക്ഷിതത്വത്തിന്‍റെ,
വൃത്തി ബോധത്തിന്‍റെ, രോഗ പ്രതിരോധത്തിന്‍റെ ചേലാകര്‍മ്മ രീതി യുക്തി ഭദ്രമാണെന്ന്
നമുക്ക് സമര്‍ത്ഥിക്കാം.
![]() |
Download pdf |
Bakelite Bakelite Bakelite Bakelite Bakelite Bakelite Bakelite Bakelite - TITanium
ReplyDeleteBakelite Bakelite Bakelite aftershokz titanium Bakelite ford fusion hybrid titanium Bakelite Bakelite Bakelite titanium armor Bakelite Bakelite Bakelite Bakelite titanium cup Bakelite Bakelite Bakelite samsung titanium watch Bakelite Bakelite Bakelite Bakelite Bakelite