സ്വപ്ന വ്യാഖ്യാനം: ഫ്രോയിഡിന്‍റെയും ഇബ്നു സീരീന്‍ (റ) യുടെയും വീക്ഷണത്തില്‍

സ്വപ്ന വ്യാഖ്യാനം: ഫ്രോയിഡിന്‍റെയും ഇബ്നു സീരീന്‍ (റ) യുടെയും വീക്ഷണത്തില്‍ Ibnu Seereen Sigmund Freud തലച്ചോറിന്‍റെ ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്കുള്ള കൂടുമാറ്റമാണ് ഉറക്കം. ഉറങ്ങുന്ന സമയത്താണ് തലച്ചോറ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. ഈ സമയത്ത് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും തലച്ചോര്‍ മന്ദീഭവിപ്പിക്കുന്നു. ഇക്കാരണം കൊണ്ട് ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുകയും കൂടുതല്‍ ഊര്‍ജ്ജസ്വലമാവുകയും ചെയ്യുന്നു. ഉറക്കം ഒരത്ഭുത പ്രതിഭാസമാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: രാത്രിയിലും പകലിലും നിങ്ങള്‍ ഉറങ്ങുന്നത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തത്തില്‍ പെട്ടതാണ്. ഉറക്കം കിട്ടാത്ത അവസ്ഥ വരുമ്പോള്‍ ശരീരം ക്ഷീണിക്കുകയും ശരീരത്തിന്‍റെ ത്വരിത ഗതിയിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ജീവിതത്തിന്‍റെ അനിവാര്യതയാണ് ഉറക്കമെന്ന് ഈ യാഥാര്‍ത്ഥ്യം വിളിച്ച് പറയുന്നു. നമ്മുടെ തലച്ചോറിന്‍റെ ബില്ല്യണ്‍ കണക്കിന് ന്യൂറോണുകളുടെ ബന്ധപ്പെടല്‍ നടക്കുമ്പോഴാണ് മനസ്സ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ ന്യൂറോണുകള്‍ ബന്ധപ്പെടുമ്പോള്‍ വൈദ്യുത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക...