ഇസ്റാഈലിയ്യാത്ത്: ഒരു സമഗ്രപഠനം





ഇസ്റാഈലിയ്യാത്ത്: ഒരു സമഗ്രപഠനം



الحمد لله الذي خلق الأنسان وعلّمه البيان. الصلاة والسلام على سيّدنا محمّد وعلى آله وصحبه وعترة أجمعين. أما بعد

പ്രപഞ്ച പരിപാലകനായ അല്ലാഹു മാനവ കുലത്തിന് സന്മാര്‍ഗ ദര്‍ശനം നല്‍കാന്‍ പ്രവാചക പരമ്പരയെ കാലാനുസൃതമായി നിയോഗിച്ചു. ആദം (അ) മുതല്‍ അന്ത്യ ദൂതര്‍ മുഹമ്മദ് മുസ്ഥഫ (സ) തങ്ങള്‍ വരെ പ്രവാചകത്വ പദവി കൊണ്ടനുഗ്രഹീതരായവര്‍ തങ്ങളുടെ ദൗത്യനിര്‍വഹണം പരിപക്വമായി നിര്‍വഹിക്കുകയും ചെയ്തു. തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍, ഖുര്‍ആന്‍ എന്നീ നാലു വേദഗ്രന്ഥങ്ങളും അല്ലാഹു വഴിക്കാട്ടിയായി അവതരിപ്പിച്ചു.

ക്രി. 610 ന് അവതരണമാരംഭിച്ച വിശുദ്ധ ഖുര്‍ആന്‍ 23 വര്‍ഷം കൊണ്ട് സന്മാര്‍ഗത്തിന്‍റെ ദിശ കാണിച്ച് കൊടുത്തു. കെടുമഞ്ഞ് വീണ് അടഞ്ഞു പോയ കുസുമങ്ങള്‍ക്ക് പ്രഭാത കിരണമായി ഖുര്‍ആന്‍                  പ്രോജ്വലിച്ചു നിന്നു.

يا أيّها الناس قد جاءكم برهان من ربّكم وانزلنا إليكم نورا مبينا (174)

ഖുര്‍ആന്‍ അനിതരസാധാരണമായ നിര്‍ത്സരിയായി പ്രവാഹമാരംഭിച്ചു. പ്രവാചക പുംഗവര്‍ വഹ്യിലൂടെ തങ്ങളുടെ സതീര്‍ത്ഥഥക്തക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. കാലചക്രത്തിന്‍റെ ക്രമാനുഗതമായ സഞ്ചാരത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാന രംഗം അഭംഗുരു വ്യാപിച്ചു. കടന്നുകയറ്റങ്ങള്‍ ഇടംപിടിക്കുകയും കൊട്ടുകഥകള്‍ സങ്കീര്‍ണമായ പ്രതിബന്ധങ്ങള്‍ തീര്‍ക്കുകയും ടിയ്തു. ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലെ ഇസറാഈലിയ്യാത്ത് ചര്‍ച്ച വിധേയമാക്കുകയാണിവടെ.

ഇസ്റാഈലിയ്യാത്ത് എന്ത്..?

الأخبار المنقولة عن بني اسرائيل من اليهود وهو الأكثر أو النصارى (موسوعة-137-1)

പദത്തില്‍ നിന്ന് തന്നെ ഗ്രഹിക്കുന്ന പോലെ യഹൂദികള്‍, നസ്വാറാക്കള്‍ എന്നിവരില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട സംഭവങ്ങള്‍ക്കാണ് ഇസ്റാഈലിയ്യാത്ത് എന്ന് പറയുന്നത്..

الاساطير والاحاديث النقولة عن المصادر اليهوديّ على كثر ونصرانية على قلة كما توسع البعض(موسوعة)

യഹൂദികളുടെ ഗ്രന്ഥങ്ങളില്‍ നിന്നധികവും കൃസ്തീയ അവലംബങ്ങളില്‍ നിന്ന് അല്‍പവുമായി ഉദ്ധരിക്കപ്പെടുന്ന സംഭവ ആഖ്യാനങ്ങളോ കഥകളോ ആണ്.

وانما سميت اسرائيليات لأن الغالب والكثر منها انما هو من ثقافة بني اسرائيل أو من كتبهم ومعارفهم أو من اساطيرهم وأباطيلهم.

ഇസ്റാഈലിയ്യാത്തിന്‍റെ ഉറവിടം
ഗതകാല കഥകള്‍ പരശ്ശതം സൂചിപ്പിച്ച ഖുര്‍ആന്‍ മിക്കവയും         സംക്ഷിപ്തമായാണ് പറഞ്ഞു വെച്ചത്. ആയതിനാല്‍ കഥകളുടെ സമ്പൂര്‍ണത ഗ്രഹിക്കല്‍ ആശാവഹമായ ആഗ്രഹമായിരുന്നു.
70 ല്‍ തന്നെ അറേബ്യന്‍ ഉപദ്വീപിലേക്ക് യഹൂദികള്‍ കുടിയേറുകയും യഹൂദികള്‍ തിങ്ങിപ്പാര്‍ക്കുന്ന യമിനിലേക്കും ശാമിലേക്കും അറബികള്‍ നടത്തിയിരുന്ന കച്ചവട യാത്രകളും സാംസ്കാരിക വിനിമയങ്ങള്‍ക്കും ആദാന പ്രദാനങ്ങള്‍ക്കും നിദാനമായി. ഇസ്ലാമിന്‍റെ ആഗമന ശേഷം ഈ ബന്ധം ശക്തമാവുകയും സംക്ഷിപ്ത സംഭവങ്ങളുടെ പൂര്‍ത്തീകരണം അന്വേഷിക്കുകയും ചെയ്യുകയെന്നത് സാധാരണയായി.

ഖുര്‍ആനിന്‍റെ അര്‍ത്ഥം ഗ്രഹിക്കാന്‍ സ്വഹാബികള്‍ പുണ്യറസൂലിന്‍റെ ഹദീസായിരുന്നു അവലംബിച്ചിരുന്നത്. ഗഹനതയ്ക്ക് വേണ്ടിയും സ്വഹാബികള്‍ അഹ്ലു കിതാബിനെ സമീപിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇസ്ലാമിക നിയമ സംഹിതകളോട് അനുഗുണമായത് മാത്രമേ സ്വീകരിക്കുകയും അല്ലാത്തവ തള്ളികളയുകയുമാണ് ചെയ്തിരുന്നത്. സ്വഹാബത്തിന്‍റെ കാലശേഷം ഇസ്ലാമിന്‍റെ വ്യാപനവും അഹ്ലു കിതാബിന്‍റെ ഇസ്ലാമികാശ്ലേഷവും കാരണം ഇസ്റാഈലിയ്യാത്തുകളുടെ ഉദ്ധരണികള്‍ വര്‍ധിക്കുകയും സംക്ഷിപ്ത സംഭവങ്ങളെ ഇസ്റാഈലിയ്യാത്തുകള്‍ കൊണ്ട്  ദീര്‍ഘിപ്പിക്കുകയും ചെയ്തു.
താബിഉകള്‍ക്ക് ശേഷം നെല്ലും പതിരും വേര്‍തിരിക്കാന്‍ കഴിയാതെ ഇസ്റാഈലിയ്യാത്തുകള്‍ക്കു പുറമെ  خرافات أساطير എന്നിവയും ഉദ്ധരിക്കാന്‍ തുടങ്ങി. എന്നാല്‍ تدوين  ന്‍റെ കാലത്ത് നിവേദക പരമ്പര (സനദ്) ഉദ്ധരിക്കുന്നതില്‍ കാര്‍ക്കശ്യം പുലര്‍ത്തിയപ്പോള്‍ ഇസ്റായിലിയ്യാത്തുകള്‍ക്ക് അല്‍പം ക്ഷയം സംഭവിച്ചെങ്കിലും സനദ് കളുടെ ഉപേക്ഷകള്‍ വീണ്ടും ഉദ്ധരണികള്‍ക്ക് വഴിവെക്കുകയും അനിവാര്യമായ ഘടകമായി മാറുകയും ചെയ്തു.

ഇസ്റാഈലിയ്യാത്ത് : ഇനങ്ങള്‍
പ്രധാനമായും 3 തരമാണിത്
1.            നമ്മുടെ ശരീഅത്തിനോട് യോജിക്കുന്നുവ.
ഉദ : خضر  നബിയുടെ നാമം പറയുന്നത്.
"حدّثوا عن بني اسرائيل ولاحرج"
2.            നമ്മുടെ ശരീഅത്തിനോട് തീര്‍ത്തും എതിരാവുന്നത്.
ഉദ: أنبياء  ക്കളുടെ عصمة ന് കോട്ടം വരുത്തുന്നവയെല്ലാം ഇതില്‍ പെടും.
3.            യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാത്തത്.
أصحاب الكهف ന്‍റെ പേരുകള്‍, നായയുടെ നിറം, ഇബ്രാഹീം നബി ജീവിപ്പിച്ച പക്ഷികളുടെ നാമം എന്നിവ.

ഇവയിലൂടെ സ്വഹീഹായ സനദിലൂടെ ഉദ്ധരിക്കപ്പെട്ടതും മുഹമ്മദിയ്യ ശരീഅത്തിനോടും യോജിക്കുന്നതുമാണെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യല്‍ അനുവദനീയ്യമാണ്. മൂന്നാമത്തെ വിഭാഗവും തഥൈവ. എന്നാല്‍ നമ്മുടെ ശരീഅത്തിനോട് എതിരാവുന്നത് ഉദ്ധരിക്കല്‍ അനുവദനീയ്യമല്ല.
കൃതഹസ്തരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇവ ഉദ്ധരിക്കുകയും വിവധ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ചിലര്‍ സനദ് കൃത്യമായി ഉദ്ധരിച്ച് വിവരിക്കുന്നവരാണ്. ഇമാം ജരീര്‍ ത്വബരി ഇതില്‍ പ്പെട്ടതാണ്. ചിലര്‍ ഇസ്റാഈലിയ്യാത്ത് സനദുകള്‍ പറയാതെ ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ബഗവി (റ) ഇക്കൂട്ടത്തില്‍
ഇസ്റാഈലിയ്യാത്ത് നെ തീര്‍ത്തും എതിര്‍ക്കുകയും ഒന്നും തന്നെ ഉദ്ധരിക്കുകയും ചെയ്യാത്തവരാണ് നാലാമത്തെ വിഭാഗം. റശീദ് റിളാ ഇവരിലൊരാളാണ്.

ഇസ്റാഈലിയ്യാത്ത് : ഒരു വിമര്‍ശനം, വിനകള്‍
അനുഗുണമായ വിജ്ഞാനീയങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ടെങ്കിലും ഇസ്റാഈലിയ്യാത്തുകള്‍ മുസ്ലിം വിശ്വാസത്തില്‍ ചില വിഭ്രംശങ്ങള്‍ വരുത്തിയിട്ടുണ്ടെന്നത് അനിഷേധ്യമാണ്. അന്‍ബിയാക്കളുടെ عصمة , الله  വിന് تجسيم വാദം ഉന്നയിക്കല്‍ തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം. മഹാനായ ഇബ്രാഹീം നബിയുടെ അരികെ അതിഥികളായി വന്ന മാലാഖമാരുടെ കഥ സുപരിചിതമാണ്. ഭക്ഷണം നല്‍കി സല്‍കരിച്ചപ്പോള്‍ കഴിക്കാതിരുന്നതാണ് മാലാഖമാരാണെന്ന് മനസിലാക്കാന്‍ നിദാനമാണ്. എന്നാല്‍ കഥ വളച്ചൊടിക്കുകയും മാലാഖമാര്‍ മരച്ചുവട്ടില്‍ ഇരുന്നു ഭക്ഷണം കഴുക്കുകയും സാറാ ബീവിയെ കുറിച്ച് സംസാരിക്കുകയും ചെയ്തന്ന് പറഞ്ഞത് ഏറെ ദുരിതപൂര്‍ണമാണ്.

കെട്ടി ചമച്ച് ഐതിഹ്യങ്ങളാല്‍ നിര്‍മിച്ച മതമാണ് ഇസ്ലാം എന്ന് തോന്നിപ്പിക്കുന്ന പല ഇസ്റാഈലിയ്യാത്തുകളും ഉണ്ടായിട്ടുണ്ട്. എന്നതും ഇത് ചെയ്ത് വെച്ച വിനയാണ്. ആദം നബി (അ) യുടെ ശിരസ് മേഘപാളികളില്‍ ഉരസാറുണ്ടായിരുന്നുവെന്നും അത് കാരണമാണ് കഷണ്ടി ഉണ്ടായിതീര്‍ന്നെതെന്നും പറഞ്ഞവരുണ്ട്. സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയ സംങ്കടത്താല്‍ കരഞ്ഞ് കരഞ്ഞ് കണ്ണീര്‍ ഒഴുകി സാഗരത്തിലേക്ക് ഒഴുകുകയും അതില്‍ കപ്പല്‍ ഒഴുകുകയും ചെയ്തെന്നും പറഞ്ഞവരുണ്ട്.

ഇത്തരം ഇസ്റാഈലിയ്യാത്ത് ഉദ്ധരിച്ചവരുടെ വിശ്വാസ്വത നഷ്ടപ്പെടുത്തി എന്നത് മറ്റൊരു വിനയാണ്. സ്വീകാര്യയോഗ്യരെന്ന് തോന്നിപ്പിച്ചിരുന്ന പലരും ഇങ്ങനെ ചിത്രീകരിക്കപ്പെട്ടിണ്ട്.

ഖുര്ആന്‍ അവതിരിച്ചതിന്‍റെ മഹോന്നതമായ ലക്ഷ്യങ്ങളില്‍ നിന്ന് ഇത്തരം ഇസ്റാഈലിയ്യാത്തുകള്‍ ജനങ്ങളെ പിന്തിരിപ്പിച്ചു എന്നതും മറ്റൊരു വിനയാണ്. അനാവശ്യതകള്‍ കൂട്ടികലര്‍ത്തി ഖുര്‍ആനിക വചനം വഭാവനം ചെയ്യുന്ന ആദ്ധ്യാത്മിക ലക്ഷ്യങ്ങളില്‍ നിന്ന് മാറ്റി ചിന്തിപ്പിക്കാന്‍ ഇത്തരം ഇസ്റാഈലിയ്യാത്തുകള്‍ വഴിയൊരുക്കുകയും ചെയ്തു. അസ്വാബുല്‍ കഹഫിന്‍റെ നായയുടെ നിറം, മൂസ നബിയുടെ വടിയുടെ മരം ഏത് തുടങ്ങിയവ ഇതില്‍ പെടും. അല്ലാഹു എല്ലാം അറിയുന്നവനും സര്‍വജ്ഞനുമാണ്.

ഗത്യാഅസത്യങ്ങളെ വിവേചിച്ചറിയാനുള്ള മാനദണ്ഡം പുണ്യ ഗ്രന്ഥം ഖുര്‍ആനും തിരു നബിയുമാണ്. സ്വീകാര്യവും ശരീഅത്തിനോട് യോജിക്കുന്നതുമായ ഇസ്റാഈലിയ്യാത്തുകള്‍ ഗുണംഫലങ്ങള്‍ ചെയ്യുന്ന പോലെ വിയോജിക്കുന്നവ ദോഷഫലങ്ങളും ചെയ്യുന്നു.
വിശ്വാസ തലങ്ങള്‍ എല്ലാ മതങ്ങള്‍ക്കും ഒന്നു തന്നെ.

شرع لكم من الدّين ما وصّى به نوحا والذين أوحينا إليك وما وصينا به ابراهيم وموسى وعيسى....

അല്ലാഹു അനുഗ്രഹിക്കട്ടെ...


Download pdf


Comments

Most Popular Posts

സ്വപ്ന വ്യാഖ്യാനം: ഫ്രോയിഡിന്‍റെയും ഇബ്നു സീരീന്‍ (റ) യുടെയും വീക്ഷണത്തില്‍

ജംഉം ഖസ്റും