ജംഉം ഖസ്റും

ജംഉം ഖസ്റും الجمع والقصر മനുഷ്യകുലത്തെ നന്മയിലേക്ക് നയിക്കാന്‍ അവതീര്‍ണ്ണമായ മത പ്രത്യയ ശാസ്ത്രങ്ങളില്‍ ഏറ്റവും മൂല്യമേറിയത് പരിശുദ്ധ ഇസ്ലാമാണെന്നിരിക്കെ , വിശ്വാസി സമൂഹത്തിന് ഏറെ ലളിതവും സുതാര്യവുമായ മാര്‍ഗദര്‍ശനം അത് വിഭാവനം ചെയ്യുന്നു എന്നത് തീര്‍ത്തും സ്വാഭാവികം തന്നെ. ഏത് പ്രതിസന്ധി ഘട്ടത്തിലും അനുയായികള്‍ക്ക് പ്രയാസമാകാതെ തന്നെ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള പ്രായോഗിക രീതി കൃത്യമായി ഇസ്ലാം രൂപകല്‍പന ചെയ്തിരിക്കുന്നു എന്നതും മറ്റൊരു സത്യമാണ്. ഇസ് ലാമിന്‍റെ അടിസ്ഥാന ശിലകളില്‍ മുഖ്യമായതാണല്ലോ നിസ്കാരം. ഒരു മനുഷ്യന്‍ ബോധാവസ്ഥയില്‍ നിലകൊള്ളുന്ന കാലത്തോളം നിസ്കാരം കൃത്യസമയത്ത് നിര്‍വഹിക്കാനാണ് മതം നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ , പുരാതന കാലം മുതല്‍ക്കു തന്നെ അനവധി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തു കൊണ്ടിരിക്കുന്ന മനുഷ്യന് ബുദ്ധിമുട്ടാകാതെ തന്നെ നിസ്കാരം നിര്‍വഹിക്കാനുതകുന്ന ഇളവുകള്‍ ശരീഅത്ത് വക വെച്ച് നല്‍കുന്നുണ്ട്. അത്തരമൊരു താല്‍പര്യത്തിലാണ് ഈ എളുപ്പമാര്‍ഗം രൂപം കൊള്ളുന്നത്. ഒരു പ്രാഥമിക വിശകലനം തെറ്റായ ഉദ്ദേശത്തോടെയല്ലാതെ ഒരു നിശ്ചിത ദൂരം ഒരാള്‍ യാത്ര ചെയ്യുകയാ...